ചെന്നൈ: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവർ നിരന്തരം അപമാനിക്കുന്നതായി വെളിപ്പെടുത്തിയ താരം ഫേസ്ബുക്ക് ലൈവിലൂടെ രക്തസമ്മർദ്ദം കുറക്കാനുളള ഗുളിക കഴിച്ചശേഷമാണ് വിഡിയോ ചെയ്യുന്നതെന്ന് അറിയിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് അവർ വിഡിയോയിൽ പറഞ്ഞു.
ഇതെെൻറ അവസാന വിഡിയോ ആണെന്ന് അറിയിച്ച ശേഷമായിരുന്നു താരം ൈലവിൽ എത്തിയത്. കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെ ഓർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു.
ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തിെൻറ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം ബി.പി കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. ആത്മഹത്യ ശ്രമത്തെ തുടർന്ന് വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രണ്ട്സ്, ബോസ് എങ്കിറ ഭാസ്ക്കരൻ തുടങ്ങിയ തമിഴ് സിനിമകളിലും മോഹൻലാലിനൊപ്പം ഒരു മലയാള സിനിമയിലും അഭിനയിച്ചു.