Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺവാണിഭം​: തമിഴ് ചലച്ചിത്ര നടി സംഗീത ബാലൻ ​പിടിയിൽ

text_fields
bookmark_border
പെൺവാണിഭം​: തമിഴ് ചലച്ചിത്ര നടി സംഗീത ബാലൻ ​പിടിയിൽ
cancel

ചെന്നൈ: പെൺവാണിഭ കേന്ദ്രം നടത്തിയ കുറ്റത്തിന്​ തമിഴ്​ ചലച്ചിത്ര നടി സംഗീത ബാലൻ ചെന്നൈയിൽ പിടിയിലായി.​ ചെന്നൈയിലെ പനയൂരിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. രഹസ്യ റിപ്പോർട്ടിനെ തുടർന്ന്​ ചെന്നൈ പൊലീസ്​ നടത്തിയ റെയ്ഡിലാണ്​ സംഗീത പിടിയിലായത്​. 

സംഗീതയുടെ സഹായി സുരേഷ്​ എന്നയാളെയും പൊലീസ്​ പിടികൂടിയിട്ടുണ്ട്​. പ്രതികളെ എഗ്​മോർ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കി. പെൺവാണിഭ കേന്ദ്രത്തിൽ നിന്ന്​ രക്ഷിച്ചെടുത്ത വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിലേക്ക്​ മാറ്റി. 

1996ൽ പുറത്തിറങ്ങിയ കറുപ്പു റോജ എന്ന തമിഴ​്​ ചിത്രത്തിലൂടെയാണ്​ സംഗീത ത​​​െൻറ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്​. പിന്നീട്​ നിരവധി ചിത്രങ്ങളിൽ സ്വഭാവനടിയായി വേഷമിട്ട സംഗീത നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായി. വാണി റാണി എന്ന ടെലിവിഷൻ പരിപാടിയിലെ നന്മ നിറഞ്ഞ അമ്മായിഅമ്മയുടെ കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു സംഗീത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil actress Sangeetha Balan arrested for running prostitution ring- movies
Next Story