സൂര്യയുടെ മാസ് ചിത്രം ‘എൻ.ജി.കെ’യുടെ ട്രെയിലർ പുറത്ത്

12:31 PM
01/05/2019
Suriya--NGK

രാഷ്ട്രീയം പ്രമേയമാക്കിയുള്ള സെൽവരാഘവൻ-സൂര്യ കൂട്ടുക്കെട്ടിന്‍റെ ആദ്യ ചിത്രം 'എൻ.ജി.കെ'യുടെ ട്രെയിലർ പുറത്തിറങ്ങി. സൂര്യയെ കൂടാതെ സായ് പല്ലവി, രകുൽ പ്രീത് സിങ്, ജഗപതി ബാബു, സമ്പത്ത് രാജ്, മൻസൂർ അലി ഖാൻ, ബാല സിങ് എന്നിവരും അഭിനയിക്കുന്നുണ്ട്. 

രാഷ്ട്രീയത്തോടൊപ്പം ആക്ഷനും റൊമാൻസും ഉൾക്കൊള്ളുന്ന മാസ്-ബിഗ് ബജറ്റ് ചിത്രമാണ് എൻ.ജി.കെ. 'നന്ദ ഗോപാലൻ കുമാരൻ' എന്നാണ് 'എൻ.ജി.കെ'യുടെ പൂർണരൂപം. 

യുവൻ ശങ്കർ രാജയാണ് സംഗീതം. എസ്.ആർ പ്രകാശ് ബാബു ആൻഡ് എസ്.ആർ പ്രഭു എന്നിവരാണ് നിർമാണം. റിലയൻസ് എന്‍റർടെയിൻമെന്‍റാണ് വിതരണം. മെയ് 31 'എൻ.ജി.കെ' തീയേറ്ററുകളിലെത്തും. 

2013ൽ റിലീസ് ചെയ്ത് രണ്ടാം ഉലകം ആണ് സെൽവരാഘവന്‍റെ പുറത്തിറയ അവസാന ചിത്രം. 

Loading...
COMMENTS