സുരേഷ് ഗോപി വീണ്ടും തമിഴിൽ; തമിഴരസൻ ടീസര്‍

17:20 PM
31/12/2019

ബ്രഹ്മാണ്ഡ ചിത്രം 'ഐ'ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും തമിഴ് ചിത്രത്തിലൂടെ സിനിമയിൽ സജീവമാകുന്നു. വിജയ് ആന്‍റണി പൊലീസ് വേഷത്തിലെത്തുന്ന തമിഴരസനിലാണ് സുരേഷ് ഗോപി നെഗറ്റീവ് റോളിലെത്തുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ ആക്ഷന്‍ പ്രാധാന്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് രമ്യാ നമ്പീശനാണ്. ഛായാസിംഗ്, സംഗീത, കസ്തൂരി, മധുമിതാ, രാധാരവി, റോബോ ഷങ്കര്‍, യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായന്‍, അശ്വിന്‍ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഇളയരാജ സംഗീത സംവിധാനവും ആര്‍.ഡി.രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും.

Loading...
COMMENTS