സുരേഷ്​ ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്; ചിത്രം തമിഴരസൻ​

12:22 PM
05/03/2019
suresh-gopy-new-movie

നാല്​ വർഷങ്ങൾക്ക്​ മുമ്പ്​ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രത്തിന്​ ശേഷം അഭിനയ രംഗത്തിന്​ ഇടവേളയിട്ട പ്രശസ്​ത നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി അഭിനയ രംഗത്തേക്ക്​ തിരിച്ചു വരുന്നു. വിജയ് ആൻറണി നായകനാകുന്ന ‘തമിഴരശൻ’ എന്ന തമിഴ്​ ചിത്രമാണ്​​ സുരേഷ് ഗോപിയുടെ വരവിന്​ കളമൊരുക്കുന്നത്​. ബാബു യോഗ്വേശരൻ ആണ് തമിഴരസ​​െൻറ സംവിധാനം നിർവഹിക്കുന്നത്​.

2015ൽ പുറത്തിറങ്ങിയ ശങ്കറി​​െൻറ ‘​െഎ’ ആയിരുന്നു സുരേഷ്​ ഗോപി ചെയ്​ത അവസാനത്തെ തമിഴ്​ ചിത്രം. ഒരു ഡോക്​ടറുടെ വേഷത്തിലായിരുന്നു സുരേഷ്​ ഗോപി എത്തിയത്​. ചിത്രത്തി​ലെ പ്രധാന വില്ലനും അദ്ദേഹമായിരുന്നു. തമിഴരസനിലും ഒരു ഡോക്​ടറുടെ വേഷമാണ്​​ അദ്ദേഹത്തിന്​​. ചിത്രത്തിലെ സുരേഷ്​ ഗോപിയുടെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക.

Loading...
COMMENTS