Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയുടെ പിറന്നാൾ സമ്മാനമായി കാലാ കരികാലൻ സെക്കൻറ്​ ലുക്​

text_fields
bookmark_border
kaala
cancel

സൂപ്പർസ്​റ്റാർ രജനികാന്തി​​​െൻറ ഏറ്റവും പുതിയ ചിത്രമായ ‘കാലാ കരികാല​​​െൻറ’ സെക്കൻറ്​ ലുക്​ പോസ്​റ്റർ പുറത്ത്​ വിട്ടു. രജനിയുടെ പിറന്നാൾ ദിനത്തിലാണ്​ മകളുടെ ഭർത്താവും നടനുമായ ധനുഷ്​ ട്വിറ്ററിലൂടെ ചിത്രത്തി​​​െൻറ ​പുതിയ ലുക്​ പുറത്തിറക്കിയത്​. 

സൂപ്പർസ്​റ്റാറി​​​െൻറ 67ാം പിറന്നാൾ ആഘോഷിക്കുന്ന ആരാധകർക്ക്​​ ആവേഷമാകുന്ന തരത്തിലു​ള്ള മാസ്​ ലുക്കിലാണ്​ പുതിയ പോസ്​റ്ററിൽ രജനി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കാലാകരികാലൻ’ സംവിധാനം ​െചയ്യുന്നത് രജനിയുടെ മുൻ ചിത്രമായ​ ‘കബാലി’ സംവിധാനം ചെയ്​ത പാ രഞ്​ജിത്താണ്​. 

rajani

അതേ സമയം ഇത്തവണത്തെ പിറന്നാൾ ചെറിയ രീതിയിൽ ആഘോഷിക്കാനാണ്​ രജനിയുടെ തീരുമാനം. ഒാഖി ചുഴലിക്കാറ്റിൽ  ജീവൻ പൊലിഞ്ഞതും കാണാതായതുമായ തമിഴ്​ മക്കളുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക്​ ചേരാനാണ് രജനി​ ഇത്തവണത്തെ പിറന്നാൾ മാറ്റി വെക്കുന്നതെന്നാണ്​ സൂചന.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Superstar Rajinikanth Turns 67-Movie News
Next Story