ഇത് തകർക്കും; ഫഹദും സേതുപതിയും -സൂപ്പര്‍ ഡീലക്‌സിന്‍റെ ട്രെയിലർ

17:34 PM
22/02/2019
super-delux-23

ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം ‘സൂപ്പര്‍ ഡീലക്‌സിന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. സാമന്ത അക്കിനേനി, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആന്തോളജി സിനിമയില്‍ ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി അവതരിപ്പിക്കുന്നത്.

ത്യാഗരാജന്‍ കാമരാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഷ്‌കിനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 
 

Loading...
COMMENTS