You are here
സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിെൻറ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖൻ വനങ്കാമുടിയാണ് വരൻ. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങിൽ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പെങ്കടുത്തു.

രജനീകാന്ത്- ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സൗന്ദര്യ. 2010 ൽ സൗന്ദര്യയും വ്യവസായിയായ അശ്വിനുമായുള്ള വിവഹം നടന്നിരുന്നു. 2017 ൽ ഇവർ വിവാഹമോചനം നേടി. ഇൗ ബന്ധത്തിൽ ഏഴു വയസുള്ള ഒരു മകനുണ്ട്. വിശാഖൻ വനങ്കാമുടിയുടേയും രണ്ടാം വിവാഹമാണിത്.




Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.