സൂരരൈ പോട്രുമായി സൂര്യ; ടീസർ കണ്ട് കൈയ്യടിച്ച് പ്രേക്ഷകർ

17:59 PM
07/01/2020
Soorari Potru

ഇരുതി ‌സുട്രിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സൂരരൈ പോട്രിന്‍റെ ടീസർ പുറത്ത്. അപർണ ബാലമുരളി നായികയാികുന്ന ചിത്രം 2ഡി എന്‍റർടെയിൻമെന്‍റ്സും സീഖ്യാ എന്‍റർടെയ്ൻമെന്‍റും ചേർന്നാണ് നിർമാണം.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതമാണ് പ്രമേയം. ജി.വി പ്രകാശാണ് സംഗീത സംവിധാനം. നിക്കേത് ബൊമ്മി റെഡ്ഢി ഛായാഗ്രഹണം നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമാതാവ്. എഡിറ്റിങ് സതീഷ് സൂര്യ, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസാമി, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ജാക്കി.

 

Loading...
COMMENTS