ശിവകാര്‍ത്തികേയനെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഹീറോയുടെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരം അഭയ് ഡിയോള്‍ വില്ലനായെത്തുന്ന ചിത്രത്തിൽ ആക്‌ഷന്‍ കിങ് അർജുനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ ആണ് നായിക.
ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. സംഗീതം യുവന്‍ ശങ്കര്‍ രാജ. എഡിറ്റിങ് റൂബെൻ. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.