മാസ് ആക്ഷനുമായി മക്കൾ സെൽവൻ: സിന്ധുബാദിന്‍റെ ട്രെയിലർ

17:07 PM
17/06/2019
Sindhubaadh TRAILER

ഹിറ്റ് ജോഡിയായ വിജയ് സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും വീണ്ടും ഒന്നിക്കുന്ന സിന്ധുബാദ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ ചിത്രമായി ഒരുക്കുന്ന സിനിമയിൽ അഞ്ജലിയാണ് നായിക. 

വിദേശത്താണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എസ്എന്‍ രാജരാജന്‍റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്. നേത്തെ സേതുപതിയും അരുണ്‍ കുമാറും ഒന്നിച്ച ‘പന്നയാറും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ വമ്പൻ ഹിറ്റായിരുന്നു. 

Loading...
COMMENTS