Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സംഗമിത്ര'യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്

text_fields
bookmark_border
സംഗമിത്രയിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്
cancel

400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമായ  'സംഗമിത്ര'യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്.  സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ ഒഴിവാക്കുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്. 

ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ സുന്ദര്‍ സി , എ.ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകര്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shruti Haasan Walks Out Of Sanghamithra After Launching Film At Cannes
Next Story