സീതാകാത്തിയുടെ സ്നീക്ക് പീക്ക് പുറത്ത്
text_fieldsമക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം സീതാകാതിയിലെ രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ സേതുപതി നാടക ത്തിൽ അഭിനയിക്കുന്ന രംഗമാണ് സ്നീക്ക് പീക്കിലൂടെ പുറത്തു വിട്ടത്.
ബാലാജി തരണീതരൻ സംവിധാനം െചയ്യുന്ന സീതാകാതിയിൽ വ്യത്യസ്ത വേഷങ്ങളിലാണ് താരമെത്തുന്നത്. വിജയ് സേതുപതി വൃദ്ധനായും യുവാവായും വേഷമിടുന്ന സീതാകാതിയുടെ ട്രെയിലർ യൂട്യൂബിൽ തരംഗമായിരുന്നു. അതിഥി താരമായി എത്തിയ ഇമൈക നൊടികൾ, നായകനായി കൈയ്യടി നേടിയ മണിരത്നത്തിെൻറ ചെക്ക ചിവന്ത വാനം, തൃഷയുമൊത്ത് തകർത്തഭിനയിച്ച 96 എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തുവരാനിരിക്കുന്ന സീതാകാതിക്കായി തമിഴ് പ്രേക്ഷകരെ പോലെ മലയാളികളും കാത്തിരിപ്പാണ്.
പാഷൻ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. സരസ്കാന്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ആർ. ഗോവിന്ദ് രാജ് എഡിറ്റിങ്ങും വിനോദ് രാജ്കുമാർ കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
