Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സർക്കാർ’ പോസ്​റ്ററിൽ പുകവലി; നടൻ വിജയ്​ക്കെതിരെ കേസ്

text_fields
bookmark_border
vijay sarkar
cancel

തൃശൂർ: ‘സർക്കാർ’ എന്ന തമിഴ്​ സിനിമയുടെ പോസ്​റ്ററിൽ പുകവലിക്കുന്ന നടൻ വിജയ്​യുടെ പോസ്​റ്റർ പൊതുസ്​ഥലത്ത് പ്രദർശിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. നടൻ വിജയ്, സിനിമയുടെ നിർമാതാവ്, വിതരണക്കാർ, പോസ്​റ്റർ പ്രദർശിപ്പിച്ച തൃശൂർ രാംദാസ്​ തി​യറ്റർ എന്നിവർക്കെതി​െര കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരമാണ്​ കേസെടുത്തത്.

പോസ്​റ്ററിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. വലിയ ആരാധകരുള്ള നടനാണ് വിജയ്. അതിനാൽ ആരാധകർക്കും പുകവലി പ്രചോദനമാവുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ജില്ല ആരോഗ്യ വകുപ്പിന്​ ലഭിച്ചതിനെ തുടർന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തി​യറ്ററുകളിൽ നടത്തിയ പരിശോധനയിൽ പുകവലി പ്രചരിപ്പിക്കുന്ന പോസ്​റ്ററുകൾ കണ്ടെടുത്തു. തുടർന്നാണ് കേസെടുത്തത്. കണ്ടെടുത്ത പോസ്​റ്ററുകൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

2003ലെ കേന്ദ്ര നിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്​റ്ററുകൾ പൊതുസ്​ഥലങ്ങളിൽ പതിക്കാൻ പാടില്ല. സിനിമയിൽ ഇത്തരം ഭാഗം നിയന്ത്രണത്തിന് വിധേയമായി കാണിക്കാം. പുകവലി േപ്രാത്സാഹിപ്പിക്കുന്നതിനെതിരെ 2012ൽ നിയമം കർശനമാക്കി. രണ്ടു വർഷംവരെ തടവും 1,000 രൂപ പിഴ ഇൗടാക്കാവുന്നതുമായ ക്രിമിനൽ കുറ്റമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarkar movie raw - Movie news
Next Story