Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘സർക്കാർ’ സിനിമയിലെ...

‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം VIDEO

text_fields
bookmark_border
‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം VIDEO
cancel

ചെ​ന്നൈ: അ​ണ്ണാ ഡി.​എം.​കെ​യു​ടെ​യും ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​​​െൻറ​യും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി വി​ജ​യ്​ ചി​ത്ര​മാ​യ ‘സ​ർ​ക്കാ​റി’​ലെ രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തി​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധം. ജ​യ​ല​ളി​ത സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്​​ത സൗ​ജ​ന്യ ലാ​പ്​​ടോ​പു​ക​ളും മി​ക്​​സി, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ​യു​മെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ്​ ന​ശി​പ്പി​ച്ചാ​ണ്​ വി​ജ​യ്​ ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ഇ​തി​​​​​െൻറ വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

മ​ധു​ര, ത​ഞ്ചാ​വൂ​ർ, നാ​ഗ​പ​ട്ട​ണം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ്​ മു​ൻ സ​ർ​ക്കാ​റി​​​​​െൻറ കാ​ല​ത്ത്​ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പൊ​തു​സ്​​ഥ​ല​ത്ത് ​കൊ​ണ്ടു​വ​ന്ന്​ എ​റി​ഞ്ഞു ത​ക​ർ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ലെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മി​ക്​​സി​യെ​ടു​ത്ത്​ തീ​യി​ലെ​റി​യു​ന്ന രം​ഗം സി​നി​മ​യി​ലു​മു​ണ്ട്.

ജ​യ​ല​ളി​ത​യെ​യും അ​ണ്ണാ ഡി.​എം.​കെ സ​ർ​ക്കാ​റി​നെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ന്ന സീ​നു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ സി​നി​മ​ക്കെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്​​ച്ചേ​ഴ്​​സും സം​വി​ധാ​യ​ക​നാ​യ എ.​ആ​ർ. മു​രു​ക​ദാ​സും വി​വാ​ദ സീ​നു​ക​ൾ ഒ​ഴി​വാ​ക്കി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsSarkarVijay Movie
News Summary - Sarkar Movie Controversy - Movie news
Next Story