കെ.ജി.എഫ് 2ൽ അധീരയായി സഞ്ജയ് ദത്ത്; ഫസ്റ്റ് ലുക്ക് പുറത്ത് 

13:12 PM
29/07/2019

കന്നഡ ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് വില്ലനായെത്തുന്നു. അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. 

2018 ഡിസംബർ 21നാണ് ന്നഡ, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി കെ.ജി.എഫ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കൊണ്ട് തന്നെ 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെ.ജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുഗിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. 225 കോടി രുപയാണ് ചിത്രം ആകെ വാരിക്കൂട്ടിയത്.

Loading...
COMMENTS