സാമിയായി ചിയാൻ വിക്രം വീണ്ടും; ​ട്രയിലർ പുറത്ത്​ VIDEO

13:40 PM
03/06/2018
saamy 2

ചിയാന്‍ വിക്രമി​​െൻറ ഏറ്റവും വലിയ ഹിറ്റ്​ ചിത്രങ്ങളിലൊന്നായ സാമിക്ക്​ രണ്ടാം ഭാഗം. വിക്രം ആറു സാമിയെന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തി​​െൻറ ട്രയിലർ പുറത്തുവിട്ടു. 2003ല്‍ പുറത്തിറങ്ങിയ സാമി ആദ്യ ഭാഗം സംവിധാനം ചെയ്​തത്​ സിങ്കം എന്ന ചിത്രമൊരുക്കിയ ഹരിയാണ്​. ആക്ഷന്‍ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം വിക്രമി​​െൻറ കരിയർ മാറ്റിമറിച്ചിരുന്നു.

സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച വൻവരവേൽപാണ്​ ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. തൃഷയായിരുന്നു ചിത്രത്തില്‍ വിക്രമി​​െൻറ നായിക. സാമി രണ്ടിലാക​െട്ട മലയാളിയായ കീർത്തി സുരേഷാണ്​ നായികാ വേഷത്തിലെത്തുന്നത്​. മുഴുനീള ആക്ഷൻ ചിത്രമായി തന്നെയാണ്​ സാമി രണ്ടും പുറത്തുവരുന്നത്​. സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് വിക്രം ആരാധകര്‍ കാത്തിരിക്കുന്നത്.

Loading...
COMMENTS