Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെൻഡായി നിവിന്‍റെ റിച്ചി

text_fields
bookmark_border
Richie
cancel

നിവിന്‍ പോളി നായകനാകുന്ന  തമിഴ് ചിത്രം 'റിച്ചി'യുടെ ട്രൈലർ യൂടൂബിൽ ട്രെൻഡിങ് ആവുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലർ പത്തിലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ചിത്രം ഡിസംബർ 8ന് റിലീസ് ചെയ്യും. 

നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച 'റിച്ചി' സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ​​'ഉല്‍ടവറാ കണ്ടെന്‍തെ' എന്ന കന്നഡ ചിത്രത്തിന്‍റെ തമിഴ് റീമേക്കാണിത്.

നിവിന്‍ പോളി ചിത്രമായ ​'നേരം' മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിവിന്‍ ചിത്രമായ 'പ്രേമം' തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ടോളിവുഡിൽ തരംഗമായി മാറുകയും ചെയ്തു. മികച്ച വിജയങ്ങൾക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിൻ എത്തുന്നത്.

കന്നഡ പതിപ്പിൽ റക്ഷിത്ത് ഷെട്ടി തന്നെയാണ് റിച്ചി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിച്ചത്. 'സാന്താ മറിയ അവര്‍ഗള്‍' എന്ന് പേരിട്ടിരുന്ന ചിത്രം അവസാന നിമിഷം റിച്ചി എന്നാക്കി മാറ്റുകയായിരുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Richie Trailer Trending in Youtube-Movie News
Next Story