റിച്ചി ഡിസംബർ 8ന് 

12:37 PM
24/11/2017
Richi

നിവിന്‍ പോളി നായകനാകുന്ന  തമിഴ് ചിത്രം 'റിച്ചി' ഡിസംബർ 8ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലറും പാട്ടുകളും ചെന്നൈയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. 

Richie

നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച 'റിച്ചി' സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ​​'ഉല്‍ടവറാ കണ്ടെന്‍തെ' എന്ന കന്നഡ ചിത്രത്തിന്‍റെ തമിഴ് റീമേക്കാണിത്.

നിവിന്‍ പോളി ചിത്രമായ ​'നേരം' മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിവിന്‍ ചിത്രമായ 'പ്രേമം' തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ടോളിവുഡിൽ തരംഗമായി മാറുകയും ചെയ്തു. മികച്ച വിജയങ്ങൾക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിൻ എത്തുന്നത്.

കന്നഡ പതിപ്പിൽ റക്ഷിത്ത് ഷെട്ടി തന്നെയാണ് റിച്ചി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിച്ചത്. 'സാന്താ മറിയ അവര്‍ഗള്‍' എന്ന് പേരിട്ടിരുന്ന ചിത്രം അവസാന നിമിഷം റിച്ചി എന്നാക്കി മാറ്റുകയായിരുന്നു. മേയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

 

COMMENTS