നടി രമ്യാകൃഷ്​ണ​െൻറ കാറിൽനിന്ന്​ മദ്യം പിടികൂടി

  • രമ്യാകൃഷ്​ണനും സഹോദരിയും കാറിലുണ്ടായിരുന്നു

19:47 PM
13/06/2020
ചെന്നൈ: സിനിമ നടി രമ്യാകൃഷ്​ണ​ൻ സഞ്ചരിച്ചിരുന്ന കാറിൽനിന്ന്​ അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി രമ്യാകൃഷ്​ണൻ, സഹോദരി വിനയാകൃഷ്​ണൻ എന്നിവർ യാത്ര ചെയ്​ത ഇന്നോവ കാർ ഇൗസ്​റ്റ്​ കടൽക്കര റോഡിൽ മുട്ടുക്കാട് ചെക്​പോസ്​റ്റിൽ കാനത്തൂർ പൊലീസ്​ പരിശോധന നടത്തിയപ്പോഴാണ്​  96 ബിയർ കുപ്പികൾ, എട്ട്​ കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ കണ്ടെടുത്തത്​. ഇതുമായി ബന്ധപ്പെട്ട്​ ഡ്രൈവർ ​ചെന്നൈ അഭിരാമപുരം ശെൽവകുമാറിനെ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു. 
Loading...
COMMENTS