ദർബാറുമായി തലൈവറും മുരുഗദോസ്സും; ഫസ്റ്റ്​ലുക്​ പുറത്ത്​

10:34 AM
09/04/2019
durbar-movie-malayalam entertainment news

സൂപ്പർഹിറ്റ്​ ചിത്രം സർക്കാറിന്​ ശേഷം എ.ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി സൂപ്പർസ്റ്റാർ രജനികാന്ത്​. ദർബാർ എന്ന്​ പേര്​ നൽകിയിരിക്കുന്ന ചിത്രത്തിൻെറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. 

അനിരുദ്ധ്​ രവിചന്ദർ സംഗീതം നൽകുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്​. ലൈക പ്രൊഡക്ഷൻസാണ്​ ചിത്രം നിർമിക്കുന്നത്​. 400 കോടിക്ക്​ മുകളിൽ കളക്ഷൻ നേടിയ രജനിയുടെ തന്നെ 2.0 നിർമിച്ചതും ലൈകയായിരുന്നു. ​വമ്പൻ വിജയമായ പേട്ടക്ക്​ ശേഷം തീർത്തും വ്യത്യസ്​തമായ പ്രമേയവുമായാണ്​ തലൈവർ രജനികാന്ത്​ എത്തുന്നത്​. 

Loading...
COMMENTS