Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെർസലിന് പിന്തുണയുമായി രജനീകാന്തും

text_fields
bookmark_border
rajinikanth
cancel

ചെന്നൈ: വിജയ് ചിത്രം മെർസലിന് പിന്തുണയുമായി നടൻ രജനീകാന്തും രംഗത്ത്. ട്വിറ്ററിലൂടെയാണ് രജനി മെർസലിനെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചത്. പ്രാധാന്യമുള്ള വിഷയമാണ് മെർസൽ കൈകാര്യം ചെയ്തതെന്നും സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്തുവരികയും ചിത്രം ദേശീയ തലത്തിൽ വിവാദമാവുകയും ചെയ്തതോടെയാണ് സ്റ്റൈൽ മന്നനും അഭിപ്രായപ്രകടനവുമായി എത്തിയത്. 

കമല്‍ഹാസനും നേരത്തെ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വി​ജ​യി​​​യുടെ ക​ഥാ​പാ​ത്രം ജി.​എ​സ്.​ടി​യെ​യും വ​ടി​വേ​ലു​വി​​​​​​െൻറ ക​ഥാ​പാ​ത്രം ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ പ​ദ്ധ​തി​യെ​യും വി​മ​ര്‍ശി​ക്കു​ന്ന സം​ഭാ​ഷ​ണം ചി​ത്ര​ത്തി​ലു​ണ്ട്​. ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ത​മി​ഴ്‌​നാ​ട് ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഡോ. ​ത​മി​ഴി​സൈ സൗ​ന്ദ​ര്‍രാ​ജ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്‍കിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ബി.ജെ.പിക്ക് വഴങ്ങി ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയതോടെ രംഗങ്ങൾ നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth's review of Vijay's Mersal-Movie News
Next Story