Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതെറ്റായ വിവരമെന്ന്​;...

തെറ്റായ വിവരമെന്ന്​; രജനീകാന്തിന്‍റെ ജനതാ കർഫ്യൂ ട്വീറ്റ് ട്വിറ്റർ നീക്കി

text_fields
bookmark_border
Rajinikanth
cancel

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ പിന്തുണച്ച്​ നടൻ രജനീകാന്തിൻെറ​ ട്വീറ്റ്​​ തെറ്റായ വിവരമെന്ന്​ കാട്ടി ട്വിറ്റർ അധികൃതർ നീക്കം ചെയ്​തു. രജനീകാന്ത്​ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതികൾ വന്നതിനാലാണ്​ ട്വിറ്റർ തന്നെ സ്വമേധയാ ട്വീറ്റ്​ നീക്കിയത്​.

‘കോവിഡ്​ 19 വൈറസ്​ ഇന്ത്യയിൽ രണ്ടാമത്തെ സ്​റ്റേജിലാണ്​. ജനങ്ങൾ വീട്ടിനകത്ത്​ കഴിയുകയാണെങ്കിൽ മൂന്നാം സ്​റ്റേജിലേക്ക് ഈ മഹാമാരി പ്രവേശിക്കുന്നത്​ തടയാം.​ മാർച്ച്​ 22ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്​ അതിനാണ്’ -രജനി ട്വിറ്ററിൽ കുറിച്ചു​. വൈറസ്​ പടരുന്നതിൻെറ കണ്ണിപൊട്ടിക്കാൻ 14 മണിക്കൂർ സാമൂഹിക അകലം പാലിച്ചാൽ മതിയെന്നും ഈ സമയം കൊണ്ട്​ വൈറസ്​ നശിച്ചുപോകുമെന്നും രജനി കൂട്ടിച്ചേർത്തു.

ഇറ്റലിയിലെ കോവിഡ്​ മരണങ്ങളുടെ കാരണവും രജനി വിഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. മോദി പ്രഖ്യാപിച്ചത്​ പോലുള്ള കർഫ്യൂ ഇറ്റലി സർക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനങ്ങൾ അത്​ അനുസരിച്ചില്ല. അതോടെ ആയിരങ്ങൾക്ക്​ ജീവൻ നഷ്​ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ ഇന്ത്യക്ക്​ സാധ്യമല്ലെന്നും രജനി പറഞ്ഞു.

എന്നാൽ രജനീകാന്തിൻെറ ട്വീറ്റിനെ എതിർത്ത്​ നിരവധിപേർ രംഗത്തെത്തി. 14 മണിക്കൂർ വീട്ടിനകത്ത്​ അടച്ചിരുന്നാൽ എങ്ങനെയാണ്​ വൈറസ്​ ഇന്ത്യയിൽ മൂന്നാം സ്​റ്റേജിലേക്ക്​ കടക്കുന്നതിൽ നിന്ന്​ തടയാൻ സാധിക്കുകയെന്ന്​ ചിലർ ചോദിച്ചു. തെറ്റായ സന്ദേശമാണ്​ താരം പ്രചരിപ്പിക്കുന്നതെന്ന മറുപടി ട്വീറ്റുകൾക്കിടെ ട്വിറ്റർ തന്നെ അദ്ദേഹത്തിൻെറ ട്വീറ്റ്​ നീക്കം ചെയ്തു. കൂടെ ‘ട്വിറ്ററിൻെറ നിയമങ്ങൾ ലംഘിച്ചതിനാൽ ഈ ട്വീറ്റ് ഇനി ലഭ്യമായിരിക്കില്ല’ എന്ന നിർദേശവും ട്വീറ്റിന്​ പകരം പ്രദർശിപ്പിച്ചു.

അതേസമയം രജനീകാന്തിൻെറ ഇതേ സന്ദേശങ്ങൾ നൽകുന്ന വിഡിയോ യൂട്യൂബിൽ ഇപ്പോഴും ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthjanata curfew
News Summary - Rajinikanth's Post On "Janata Curfew" Was Removed By Twitter-movie news
Next Story