ഇത് സിങ്കാർ സിങ്; നവാസുദ്ദീൻ സിദ്ദീഖിയുടെ പേട്ടയിലെ ലുക്ക്

12:01 PM
06/12/2018
petta nawasuddin singh

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ‘പേട്ട’ എന്ന ചിത്രത്തിലെ നവാസുദ്ദീൻ സിദ്ദീഖിയുടെ ലുക്ക് പുറത്ത്. സിങ്കാർ സിങ് എന്ന കഥാപാത്രത്തെയാണ് സിദ്ദീഖി അവതരിപ്പിക്കുന്നത്. 

സിമ്രാനാണ് രജനിയുടെ നായിക.  ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Loading...
COMMENTS