Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റൈൽ മന്നന്‍റെ കാല ഏപ്രിൽ 27ന്

text_fields
bookmark_border
rajanikanth-kala
cancel

സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം 'കാല'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 27നു ചിത്രം റിലീസ് ചെയ്യുമെന്ന് നടൻ ധനുഷ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാർച്ച് ഒന്നിന്‌ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങും. 

കബാലിക്ക്‌ ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. 

കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചിത്രം ഹാജി മസ്താന്‍റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ ഉണ്ടായെങ്കിലും അണിയറ പ്രവർത്തകർ അക്കാര്യം നിഷേധിക്കുകയായിരുന്നു. 

സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth Film Kala Release on April 27th -Movies News
Next Story