Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരജനീകാന്ത് ഇനി...

രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും

text_fields
bookmark_border
രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും
cancel

ചെന്നൈ: തമിഴ്​ സൂപ്പർതാരം രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്. ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രാഷ്​ട്രീയ പ്ര​വേശനം സംബന്ധിച്ച അദ്ദേഹത്തിൻെറ പ്രഖ്യാപനം. സ്വന്തം പാർട്ടി ആരംഭിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി പറഞ്ഞു. തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ അരങ്ങേറിയത്​ നാണംകെട്ട സംഭവങ്ങളാണ്​.രാഷ്​ട്രീയ​ പ്രവേശനം കാലഘട്ടത്തി​​​​​​െൻറ അനിവാര്യത. രാഷ്​ട്രീയത്തിലിറങ്ങു​േമ്പാൾ അധികാരക്കൊതിയില്ലെന്ന് രജനി​ വ്യക്​തമാക്കി.

സിനിമയിലെ കർത്തവ്യം പൂർത്തിയായി. വാഗ്​ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ മൂന്ന്​ വർഷത്തിനകം അധികാരം വി​െട്ടാഴിയുമെന്ന്​ രജനി ആരാധക സംഗമത്തിൽ വ്യക്​തമാക്കി. താൻ രാഷ്​ട്രീയത്തിൽ പുതിയതല്ല. 1996 മുതൽ രാഷ്​ട്രീയത്തിലുണ്ട്​. രാഷ്​ട്രീയത്തിൽ ഇറങ്ങുന്നുവെന്ന്​ പറഞ്ഞിട്ടില്ല. നിലപാട്​ വ്യക്​തമാക്കുക മാത്രമാണ്​ ചെയ്​തതെന്നും രജനി പറഞ്ഞു.

തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ  ശേഷമാണ്​ ജനീകാന്ത്​  രാഷ്​ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയത്. രജനീകാന്ത്​ ബി.ജെ.പിയിലേക്ക്​ പോകുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്​തതയായിട്ടില്ല. 1996ലാണ്​ രാഷ്​ട്രീയത്തെ സംബന്ധിച്ച വ്യക്​തമായ പ്രസ്​താവന രജനിയുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുന്നത്​. ജയലളിത ഒരിക്കൽ കൂടി മുഖ്യമന്ത്രിയായാൽ ദൈവത്തിന്​ പോലും തമിഴ്​നാടിനെ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു രജനിയുടെ പ്രസ്​താവന.

പിന്നീട്​ 2004ൽ പാട്ടാളി മക്കൾ കക്ഷിക്കെതിരെ വോട്ട്​ ചെയ്യാൻ ആരാധകരോട്​ രജനീകാന്ത്​ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന്​ ശേഷം തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ രജനികാന്ത്​ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadumoviestamilmalayalam newsRajanikath
News Summary - Rajinikanth To End Suspense, Political Announcement-Movies
Next Story