രജനി-കാർത്തിക്​ സുബ്ബരാജ്​: ‘പേട്ട’യുടെ മോഷൻ പോസ്റ്റർ VIDEO

20:20 PM
07/09/2018
petta-movie

സൂപ്പർസ്റ്റാർ രജനീകാന്തും സൂപ്പർ സംവിധായകൻ കാർത്തിക്​ സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്​ പേരിട്ടു. ‘പേട്ട’ എന്നപേരിലായിരിക്കും ചിത്രമെത്തുക. ചിത്രത്തി​​െൻറ മോഷൻ പോസ്റ്റർ കാർത്തിക്​ ട്വിറ്ററിലൂടെ പങ്കുവെച്ചു. അനിരുദ്ധ്​ രവിചന്ദറി​​െൻറ മാസ്​ ബിജിഎമ്മോടെയാണ്​ പോസ്റ്റർ. 

രജനിയെ കൂടാതെ മക്കൾ ശെൽവൻ വിജയ്​ സേതുപതിയും ബോളിവുഡ്​ ഇതിഹാസം നവാസുദ്ധീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്​. ഇരുവരും വില്ലൻമാരായാണ്​ എത്തുകയെന്നും​ റിപ്പോർട്ടുകളുണ്ട്​.

Loading...
COMMENTS