ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ല -രജനീകാന്ത്​ 

13:07 PM
18/09/2019
rajanikanth

ചെന്നൈ: ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന്​ തമിഴ് സൂപ്പർതാരം രജനീകാന്ത്​. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നും രജനീകാന്ത്​ വ്യക്​തമാക്കി.

രാജ്യത്തിൻെറ വികസനത്തിന്​ ഏകീകൃത ഭാഷ നല്ലതാണ്​. പക്ഷേ ഇന്ത്യക്ക്​ അത്തരത്തിൽ ഏകീകൃതമായ ഭാഷയില്ലെന്ന്​ അദ്ദേഹം പറഞ്ഞു. 

ഹിന്ദി ദിനാചരണ ദിവസം ഒരു രാജ്യം ഒരു ഭാഷ മുദ്രവാക്യവുമായി അമിത്​ ഷാ രംഗത്തെത്തിയിരുന്നു. രാജ്യത്തിനൊന്നാകെ ഒരു ഭാഷ വേണമെന്നും ലോകത്തിന്​ മുന്നിൽ ഇന്ത്യയുടെ സത്വമായി അത്​ മാറണമെന്നുമായിരുന്നു അമിത്​ ഷായുടെ പ്രസ്​താവന. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Loading...
COMMENTS