ഹോട്ടലിൽ നിന്നിറങ്ങി അൽപ്പസമയത്തിനകം സ്​ഫോടനം; ഞെട്ടലോടെ രാധിക

16:29 PM
21/04/2019
radhika-sarath-kumar

കൊളംബോ: 160ഓളം പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്ഫോടന പരമ്പരകളില്‍ നിന്ന് രക്ഷപെട്ടത്​ തലനാരിഴക്കെന്ന്​ പ്രശസ്​ത തമിഴ്​ നടി രാധിക ശരത്കുമാര്‍. ട്വിറ്ററിലൂടെയാണ്​ ഞെട്ടിക്കുന്ന സംഭവം അവർ അറിയിച്ചത്​. ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. അവിടെയും ഇന്ന്​ രാവിലെ വൻ സ്​ഫോടനം നടക്കുകയുണ്ടായി.

രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനകമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ അപലപിക്കുന്നെന്നും തലനാരിഴക്കാണ്​ രക്ഷപ്പെട്ടതെന്നും അവർ ട്വിറ്ററില്‍ കുറിച്ചു. 

കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. 
 

Loading...
COMMENTS