ത്രില്ലടിപ്പിക്കാൻ വീണ്ടും മിഷ്​കിൻ​; സൈക്കോ ടീസറെത്തി

16:49 PM
26/10/2019
psycho

ത്രില്ലറുകളിലൂടെ പ്രേക്ഷകരെ ഒരുപാട്​ തവണ മുൾമുനയിൽ നിർത്തിയ സംവിധായകൻ മിഷ്​കിൻെറ പുതിയ ചിത്രം സൈക്കോയുടെ ടീസറെത്തി. തുപ്പറിവാളന്​ ശേഷം മിഷ്​കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സൈക്കോ. പ്രേക്ഷകരെ പേടിപ്പെടുത്ത​ുന്ന രംഗങ്ങളാൽ സമ്പന്നമാണ്​ സൈക്കോയുമെന്ന്​ സൂചന നൽകുന്നതാണ്​ ടീസർ.

ഉദയനിധി സ്​റ്റാലിൻ, അദിഥി റാവു ഹൈദരി, നി​ത്യ മേനോൻ, റാം തുടങ്ങിയവരാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.  ഇളയരാജയാണ്​ സംഗീതം. തിരക്കഥ മിഷ്​കിൻ. നവംബർ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.​

Loading...
COMMENTS