മൂന്ന് കോടി പ്രതിഫലം; പ്രതിസന്ധിയിൽ നിർമാതാവിന് സേതുപതി നൽകിയത് നാല് കോടി
text_fieldsതന്‍റെ പുതിയ ചിത്രം 96 ന്‍റെ റിലീസുമായി ബന്ധപ്പെട്ട് നിർമാതാവിനുണ്ടായ പ്രതിസന്ധി മക്കൾ സെൽവൻ വിജയ് സേതുപതി പരിഹരിച്ചത് നിമിഷ നേരം കൊണ്ട്. ചിത്രത്തിന്‍റെ റീലീസിങ്ങിന് തൊട്ടുമുമ്പ് നാലുകോടിയോളം രൂപ അടിയന്തരമായി നൽകാൻ നിർമാതാവിനോട് സാമ്പത്തിക പങ്കാളികൾ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ നിർമാതാവിന് സേതുപതി തന്‍റെ കൈയ്യിൽ നിന്ന് നാലുകോടിയോളം രൂപ നൽകുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പണം നൽകിയതിനെ തുടർന്ന് മുടങ്ങിക്കിടന്ന പല ഷോകളും പുനഃസ്ഥാപിച്ചു. സേതുപതി ഈ ചിത്രത്തിനു വേണ്ടി 3 കോടി മാത്രമാണ് പ്രതിഫലമായി വാങ്ങിയത്. വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് '96. പ്രണയമാണ് റോഡ് മൂവിയായി പുറത്തുവരുന്ന ചിത്രത്തിെൻറ പ്രമേയം. റാം, ജെന്നി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. സി. പ്രേം കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 13നാണ് ചിത്രം തിയറ്ററുകളിലെത്തും. മലയാളിയായ ഗോവിന്ദ് മേനോനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
