പൃഥ്വിരാജ് ​‘പേട്ട’ മലയാളത്തിലെത്തിക്കും

12:59 PM
30/12/2018

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷൻസ് മലയാളത്തിൽ റിലീസിനെത്തിക്കും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരാധകർക്ക് സർപ്രൈസുണ്ടെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു.

ചിത്രത്തിൽ കാളിയെന്ന കഥാപാത്രമായാണ് രജനി എത്തുന്നത്. സിമ്രാനാണ് ചിത്രത്തിൽ രജനിയുടെ നായിക. ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, തൃഷ, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 

Loading...
COMMENTS