Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസമ്പാദ്യം തീരാറായി;...

സമ്പാദ്യം തീരാറായി; ലോണെടുത്തായാലും പാവങ്ങളെ സഹായിക്കും -പ്രകാശ്​ രാജ്​

text_fields
bookmark_border
prakash-raj
cancel

ചെന്നൈ: ത​​െൻറ സമ്പാദ്യം തീർന്നാലും ലോക്​ഡൗണിൽ കുടുങ്ങിയവർക്ക്​ ചെയ്യുന്ന സഹായം തുടരുമെന്ന്​ നടന്‍ പ്രകാശ ് രാജ്. ത​​െൻറ ​ൈകയ്യിലുള്ള സമ്പത്ത്​ തീർന്നുപോയാൽ ലോൺ എടുത്ത്​ പാവങ്ങളെ സഹായിക്കുമെന്നും താരം ട്വിറ്ററിൽ പറഞ്ഞു. പ്രകാശ്‌രാജ് ഫൗണ്ടേഷ​​െൻറ കീഴിൽ ലോക്​ഡൗൺ കാലത്ത്​ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സജീവമാണ്​ ഇദ്ദേഹം.

'എ​​െൻറ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും സഹായിക്കും. കാരണം, എനിക്ക് ഇനിയും സമ്പാദിക്കാൻ സാധിച്ചേക്കും. ഇപ്പോള്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്ന്​ തോന്നുന്നു. ഇതിനെ നമുക്ക്​ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രകാശ്​ രാജി​​െൻറ പ്രവർത്തിയെ ശ്ലാഘിച്ചുകൊണ്ട്​ നിരവധിയാളുകളാണ്​ എത്തിയത്​. 1000ത്തോളം കുടുംബങ്ങളെയാണ്​ ലോക്​ഡൗണിൽ ഫൗണ്ടേഷൻ സഹായിച്ചത്​. 30 ദിവസവേതനക്കാരെ അദ്ദേഹത്തി​​െൻറ ഫാം ഹൗസില്‍ താമസിപ്പിക്കുകയും ചെയ്​തു. ത​​െൻറ വീട്ടിലും ഫാമിലും പ്രൊഡക്ഷൻ ഹൗസിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ മൂന്ന്​ മാസത്തെ ശമ്പളം പ്രകാശ്​ രാജ്​ മുൻകൂറായി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Rajcovid 19lock down
News Summary - Prakash Raj says he will take loan to help people-movie news
Next Story