അന്നും എന്നും സ്റ്റൈൽ മന്നൻ; പേട്ടയുടെ ടീസർ 

18:08 PM
12/12/2018
petta teaser

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിക്കുന്ന ‘പേട്ട’യുടെ ടീസർ പുറത്തിറങ്ങി. രജനീകാന്തി​െൻറ ജന്‍മദിനമായ ഇന്ന് പുറത്തിറങ്ങിയ ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 

സിമ്രാനാണ് ചിത്രത്തിൽ രജനിയുടെ നായിക. ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, തൃഷ, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 

Loading...
COMMENTS