ഗംഭീരം; പേരൻപി​െൻറ ട്രെയിലർ

23:11 PM
05/01/2019
peranbu

ചലച്ചിത്രോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഫെബ്രുവരിയില്‍ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം റാം ആണ് സംവിധാനം. പി.എൽ തേനപ്പനാണ്​ നിർമാണം. അഞ്​ജലിയാണ്​ നായികയായി എത്തുന്നത്​.

തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്​കാരം നേടിയ സാധന സർഗം, ട്രാൻസ്​ജെൻഡറായ അഞ്​ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന ​​േവഷം കൈകാര്യം ചെയ്യുന്നുണ്ട്​. 

സമുദ്രക്കനിയും ചിത്രത്തി​​​​​​​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നുണ്ട്​. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ്​ സംഗീതം.

Loading...
COMMENTS