Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപേരൻപ്​​ ഷാങ്​ഹായിൽ;...

പേരൻപ്​​ ഷാങ്​ഹായിൽ; പ്രേക്ഷക പ്രതികരണത്തിൽ അമ്പരന്ന്​ സംവിധായകൻ

text_fields
bookmark_border
dir ram-peranbu
cancel

റോട്ടർഡാം അന്താരാഷ്​ട്ര ഫിലിംഫെസ്റ്റിവലിൽ പുരസ്​കാരം നേടി ഞെട്ടിച്ച റാമി​​െൻറ മമ്മൂട്ടി ചിത്രം പേരൻപ്​ ഏഷ്യയിലെ ഏറ്റവും വലിയ ഫിലിംഫെസ്റ്റിവലായ ഷാങ്​ഹായ്​ ഫിലിം ഫെസ്റ്റിവലിലും ചരിത്രം ആവർത്തിക്കുന്നു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ റാമിന്​ അഭിനന്ദങ്ങൾ ചൊരിയുന്ന ചിത്രം അദ്ദേഹം തന്നെ ട്വിറ്ററിൽ പുറത്തുവിട്ടു. 

ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന സർഗവും റാമിനൊപ്പം ഷാങ്​ഹായ്​ അന്താരാഷ്​ട്ര ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു. 

അഞ്​ജലിയാണ്​ നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്​കാരം നേടിയ സാധന സർഗം, ട്രാൻസ്​ജെൻഡറായ അഞ്​ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന ​​േവഷം കൈകാര്യം ചെയ്യുന്നുണ്ട്​. 

തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ്​ ചെയ്യും. സമുദ്രക്കനിയും ചിത്രത്തി​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നുണ്ട്​. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ്​ സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovie newsTamil MoviePeranburam directorshanghai fil festival
News Summary - peranbu in shanghai film festival-movie news
Next Story