പേരൻപിന്‍റെ പുതിയ ടീസർ

18:41 PM
22/07/2018
Peranbu-Teaser

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം ‘പേരൻപി’​ന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. തമിഴ്​ സംവിധായകൻ റാം ഒരുക്കുന്ന  ചിത്രത്തിൽ അമുധൻ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാർഡ്​ ജേതാവായ സാധനാ സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. 

യുവാൻ ശങ്കർ രാജയുടേതാണ്​ സംഗീതം. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ ട്രാൻസ്​ ജെൻഡർ അഞ്​ജലി അമീറും പ്രധാന വേഷത്തിലുണ്ട്​. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​​​െൻറ തമിഴ്​, മലയാളം പതിപ്പുകളിൽ അഭിനയിക്കും. 

Loading...
COMMENTS