വിസ്​മയിപ്പിച്ച്​ അമുധനും മകളും; യൂട്യൂബിൽ തരംഗമായി പേരൻപ്​ മേക്കിങ് വിഡിയോ

20:28 PM
26/01/2019
Peranbu-Official-Making-Mammootty

റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരൻപി​​െൻറ മേക്കിങ്​ വീഡിയോ തരംഗമാവുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന അപൂർവ രോഗം ബാധിച്ച കഥാപാത്രമായി എത്തുന്ന സാധനയുടെയും അമുധവനായി എത്തുന്ന മമ്മൂട്ടിയുടെയും അസാമാന്യ പ്രകടനമാണ്​ മേക്കിങ്​ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്​. ചിത്രത്തി​​െൻറ ടീസറും ​ൈട്രലറും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. 

തങ്കമീൻകൾ, തരമണി, കട്രത്​ തമിഴ്​ എന്നീ മനോഹര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയുടെ ഡേറ്റിനായി പത്ത്​ വർഷത്തോളം കാത്തിരുന്ന്​ ഒരുക്കിയ ചിത്രമാണ്​ പേരൻപ്​. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച സാധനയുടെ അവസ്ഥയെ അനുകരിക്കുന്ന മമ്മൂട്ടിയുടെ രംഗങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്​.

പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. ഫെബ്രുവരി ഒന്നിന്​ ചിത്രം പ്രദർശനത്തിനെത്തും.

Loading...
COMMENTS