Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right​പ്രമോ ടീസറെത്തി;...

​പ്രമോ ടീസറെത്തി; മമ്മൂട്ടിയുടെ പേരൻപിനായി കാത്ത്​ തമിഴ്​ സിനിമാ ലോകം VIDEO

text_fields
bookmark_border
Peranbu Movie Mammootty
cancel

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന തമിഴ്​ ചിത്രം ​േപരൻപി​​​​െൻറ ​പ്രമോ ടീസർ പുറത്ത്​. തമിഴിലെ ഏറ്റവും പ്രഗത്ഭ സംവിധായകരിൽ ഒരാളായ റാം സംവിധാനം ചെയ്​ത ചിത്രം നിർമിച്ചിരിക്കുന്നത്​ പി.എൽ തേനപ്പനാണ്​. ചിത്രത്തിൽ അമുധൻ എന്ന ടാക്​സി ​ഡ്രൈവറായാണ്​ മമ്മൂട്ടിയെത്തുന്നത്​.

കഴിഞ്ഞ ഒരു വർഷത്തോളമായി ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്​ വരികയായിരുന്നു പേരൻപ്​. ലോക പ്രശസ്​തമായ റോട്ടർഡാം മേളയിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളുടെ ലിസ്റ്റിൽ കയറിപ്പറ്റിയ ചിത്രം ഏഷ്യൻ ​ഒാസ്​കറായ ഷാങ്​ഹായ്​ ഫെസ്റ്റിലും പുരസ്​കാരം നേടിയിരുന്നു.

പേരൻപിൽ ദേശീയ പുരസ്​കാര ജേതാവായ സാധനാ സർഗം മമ്മൂട്ടിയുടെ മകളായും അഞ്​ജലി ഭാര്യയായും വേഷമിടുന്നു. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​, ലിവിങ്​സ്റ്റൺ, അരുള്‍ദോസ്, അഞ്ജലി അമീര്‍ എന്നിവരും ചിത്രത്തി​​​​െൻറ തമിഴ്​, മലയാളം പതിപ്പുകളിൽ പ്രേക്ഷകർക്ക്​ മുന്നിലെത്തും.​​ ദളപതിയും ആനന്ദവും അഴകനും അടക്കം നിരവധി സൂപ്പർഹിറ്റ്​ ചിത്രങ്ങൾ തമിഴർക്ക്​ സമ്മാനിച്ച മമ്മൂട്ടി വർഷങ്ങളുടെ ഇടവേളക്ക്​ ശേഷമാണ് കോളിവുഡിലേക്ക്​ പോകുന്നത്​​.

പ്രമോ വിഡിയോ സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും തരംഗമായിരിക്കുകയാണ്​​. തമിഴിലെ മുൻനിര സംവിധായകരും നടന്മാരും ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന്​ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്​.

 

ചിത്രം ​പ്രഖ്യാപിച്ച്​ മൂന്ന്​ വർഷത്തോ​ളമായെങ്കിലും പേരൻപി​​​​െൻറ കുറച്ചു പോസ്റ്ററുകളെല്ലാതെ മറ്റൊന്നും പുറത്തുവന്നിരുന്നില്ല. ഇൗ മാസം 15ന്​ യുവൻ ശങ്കർരാജയുടെ സംഗീതത്തിൽ പിറവികൊണ്ട ചിത്രത്തിലെ അതിമനോഹര ഗാനങ്ങൾ പുറത്തുവിടുമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്​. അന്നുതന്നെ മുഴുനീള ടീസറും പുറത്തുവിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyPeranpanjali ameermalayalam newsmovie newsPeranburam director
News Summary - Peranbu-Official First Look Promo Mammootty-movie news
Next Story