മമ്മൂട്ടി പേരൻപിൽ അഭിനയിച്ചത്​ പ്രതിഫലം വാങ്ങാതെയെന്ന്​ നിർമാതാവ്

17:18 PM
27/01/2019
peranbu-team

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ്​ റിലീസിനൊരുങ്ങുകയാണ്​. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനവും കൂടെ ദേശീയ അവാർഡ്​ ജേതാവ്​ കൂടിയായ സാധനയുടെ ഗംഭീര അഭിനയവും നേരിൽ കാണാൻ തമിഴ്​ പ്രേക്ഷകരെയെന്നപോലെ മലയാളികളും വലിയ കാത്തിരിപ്പിലാണ്​. എന്നാൽ പേരൻപിനെ കുറിച്ച്​ വന്ന ഏറ്റവും പുതിയ വാർത്തയാണ്​ ഇപ്പോൾ സൈബർ ലോകം കീഴടക്കുന്നത്​. 

മാസങ്ങളോളം ഷൂട്ട്​ നീണ്ടുപോയ പേരൻപിൽ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ്​ അഭിനയിച്ചതെന്ന വെളിപ്പെടുത്തലുമായി നിർമാതാവ്​ പി.എൽ തേനപ്പനെത്തി. ചിത്രത്തിന്​ വിദേശ രാജ്യങ്ങളിലടക്കം റിലീസ്​ സ​െൻററുകൾ ലഭിച്ചതും ഇത്രയും വലിയ വരവേൽപ്​ ലഭിക്കാൻ പോകുന്നതും മമ്മൂട്ടി കാരണമാണ്​. താൻ തന്നെയാണോ ഇൗ ചിത്രം ഒരുക്കിയത്​ എന്ന സംശയത്തിലാണ്​ ഇപ്പോഴുള്ളത്​. ചിത്രത്തിൽ ഒരു പ്രതിഫലം പോലും വാങ്ങാതെയാണ്​ താരം അഭിനയിച്ചതെന്നും തേനപ്പൻ പറഞ്ഞു. 

സീ തമിഴിൽ സംപ്രേക്ഷണം ചെയ്​ത പ്രത്യേക ടോക്​ഷോയിലാണ് നിർമാതാവ്​ ആ രഹസ്യം​ വെളിപ്പെടുത്തിയത്​. ഇത്​ കേട്ട അവതാരിക അത്ഭുതത്തോട മമ്മൂട്ടിയോട് കാശ് വാങ്ങാതിരിക്കാനുള്ള കാരണം ആരായുകയായിരുന്നു. അതിന്​ മമ്മൂട്ടിയുടെ മറുപടി -എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ്​ തമിഴ്​ പ്രേക്ഷകർ മമ്മൂട്ടിയുടെ പ്രതികരണത്തെ സ്വീകരിച്ചത്​.

Loading...
COMMENTS