വിജയ് ദേവരക്കൊണ്ട തമിഴിൽ: നോട്ട

21:03 PM
06/09/2018
NOTA-MOVIE

തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന തമിഴ് ചിത്രം നോട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. സൂര്യയാണ് ട്രെയിലർ റിലീസ് ചെയ്തത് റൗഡിക്ക് തമിഴിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് സൂര്യ ട്രെയിലർ പങ്കുവെച്ചത്. 

ഇരുമുഗന് ശേഷം ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെ‍യ്യുന്നത്. മെഹ്റിൻ പിർസാദയാണ് നായിക. സത്യരാജ്, നാസർ, എം.എസ്. ഭാസ്ക്കർ എന്നിവർ മറ്റു കഥാപാത്രങ്ങളാകുന്നു. സംഗീതം സാം സി.എസ്. സൂര്യയുടെ നിർമാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീൻ ആണ് നിർമാണം. 


 

Loading...
COMMENTS