Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യില്ലെന്ന് നിർമാതാവ് 

text_fields
bookmark_border
mersal-producer
cancel

ചെ​ന്നൈ: മെ​ർ​സ​ൽ ചിത്രത്തിൽ നി​ന്ന്​ വി​വാ​ദ​രം​ഗ​ങ്ങ​ൾ നീ​ക്കില്ലെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ഹേമ രുക്മിണി. സംഭവം വിവാദമായതിനെ തുടർന്ന് ദൃശ്യങ്ങള്‍ നീക്കാമെന്ന് കഴിഞ്ഞദിവസം നിർമാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ നീക്കുകയോ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന് ഹേമ രുക്മിണി ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തില്‍ ഒപ്പം നിന്നവര്‍ക്കും ബിജെപിക്കും നന്ദിയെന്നും അവർ ട്വീറ്റ് ചെയ്തു.

ച​ര​ക്കു സേ​വ​ന നി​കു​തി ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന രം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ബി.​ജെ.​പി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ചി​ത്രം വി​വാ​ദ​ത്തി​ലാ​യ​ത്. ഇ​തി​നി​ടെ, സി​നി​മ​യി​ൽ ഡോ​ക്ട​ർ​മാ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​െ​ച്ച​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ആ​രോ​പി​ച്ചു. 

വി​ജ​യി​​​െൻറ ക​ഥാ​പാ​ത്രം ജി.​എ​സ്.​ടി​യെ​യും വ​ടി​വേ​ലു​വി​​​െൻറ ക​ഥാ​പാ​ത്രം ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ പ​ദ്ധ​തി​യെ​യും വി​മ​ര്‍ശി​ക്കു​ന്ന സം​ഭാ​ഷ​ണം ചി​ത്ര​ത്തി​ലു​ണ്ട്​. ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ത​മി​ഴ്‌​നാ​ട് ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഡോ. ​ത​മി​ഴി​സൈ സൗ​ന്ദ​ര്‍രാ​ജ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്‍കി.  സം​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള ഏ​ക കേ​ന്ദ്ര​മ​​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​നും ബി.​െ​ജ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ​യും സി​നി​മ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഭ​ര​ണ​കൂ​ട​ത്തി​നെ എ​തി​ര്‍ക്കാ​ന്‍ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യി​ല്‍ പൗ​ര​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ വി​ജ​യി​​​െൻറ പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ എ​സ്.​എ. രാ​ജ​ശേ​ഖ​ര്‍ പ്ര​തി​ക​രി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചൂ​ഷ​ണ​മാ​ണ്​ സി​നി​മ​യി​ലെ പ്ര​മേ​യം. ഇ​തി​ൽ ഡോ​ക്ട​ർ​മാ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. സി​നി​മ​യു​ടെ ലി​ങ്ക് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഷെ​യ​ർ ചെ​യ്ത​തി​നാ​ണ്​ ഇ​ന്ത്യ​ൻ  മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. തി​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണ​രു​തെ​ന്നു അ​സോ​സി​േ​യ​ഷ​ൻ അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ കോ​ട​തി​യെ​േ​യാ മാ​ധ്യ​മ​ങ്ങ​ളെ​യോ  സ​മീ​പി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്​ ചി​ത്ര​ത്തി​ന്​ കൂ​ടു​ത​ൽ ​ പ്ര​ചാ​ര​ണം ന​ൽ​കു​മെ​ന്നും​ ​െഎ.​എം.​എ അ​ധ്യ​ക്ഷ​ൻ ഡോ. ​ടി.​എ​ൻ. ര​വി​ശ​ങ്ക​ർ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Not Removing or Muting Scenes Says Mersal' Producer-Movie News
Next Story