ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്- കമൽഹാസൻ
text_fieldsചെന്നൈ: ഹിന്ദുമഹാസഭ നേതാവിെൻറ വിവാദ പ്രസ്താവനക്ക് മറുപടിയുമായി തമിഴ് സൂപ്പർതാരം കമൽഹാസൻ. അവരെ ചോദ്യം ചെയ്താൽ നമ്മളെ അവർ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ഇപ്പോൾ ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമൽ ചോദിച്ചു. ചിലർക്ക് വിമർശനങ്ങളെ ഭയമാണെന്ന് അതാണ് ഇത്തരം ആളുകൾ ഭീഷണിയുമായി രംഗത്തെത്താൻ കാരണമെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് വിവാദ പ്രസ്താവനയുമായി അഖില ഭാരതീയ ഹിന്ദുമഹാസഭ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. എന്നാല്‍ മാത്രമേ ഇത്തരക്കാർ പഠിക്കുകയുള്ളൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. അവരുടെ അഭിപ്രായങ്ങൾക്ക് മരണം ലഭിക്കുക തന്നെ ചെയ്യുമെന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവന.