നിവിന്‍റെ തമിഴ് ചിത്രം; റിച്ചി
text_fieldsനിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് 'റിച്ചി' എന്ന് പേരിട്ടു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രണ്ടുകഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നിവിനും നാട്ടിയുമാണ് ഈ കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.
പ്രകാശ് രാജ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ചിത്രം. ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള തമിഴ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
