അഭിഭാഷകനായി തല അജിത്ത്; നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ 

19:37 PM
12/06/2019

ബോളിവുഡ് ചിത്രം ‘പിങ്കി'ന്‍റെ  റീമേക്ക് 'നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെ‍യിലർ പുറത്തിറങ്ങി. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. 

പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെ തല അജിത്താണ് അവതരിപ്പിക്കുന്നത്.  ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ.  ചിത്രം ആഗസ്റ്റ്‌ 10ന്  റിലീസ് ചെയ്യും.


 

Loading...
COMMENTS