നയൻസ് ചിത്രം കലൈയുതിർ കാലത്തിന്‍റെ ട്രെയിലർ

12:49 PM
24/03/2019
Kolaiyuthir-Kaalam-nayanthara

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ സൂപ്പർ നാചുറൽ ത്രില്ലർ ചിത്രം കലൈയുതിർ കാലത്തിന്‍റെ ട്രെയിലർ പുറത്ത്. കേൾവി കുറവുള്ള യുവതിയായ നയൻസിന്‍റെ കഥാപാത്രം വിദേശ രാജ്യത്തെ അമാനുഷിക ശക്തിയുടെ സാന്നിധ്യമുള്ള വില്ലയിൽ അകപ്പെടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി സിനിമ താരം പ്രതാപ് പോത്തൻ, ഭൂമിക ചാവ് ല, രോഹിണി ഹത്തൻഗഡി എന്നിവരും പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

എറ്റ്സെറ്ററ എന്‍റർടൈയ്മെന്‍റിന്‍റെ ബാനറിൽ വി. മതിയളകനാണ് നിർമാണം. കാമറ: കൊറൈ ഗെർയാക്. എഡിറ്റിങ്: രാമേശ്വർ എസ്. ഭഗത്ത്. 

Loading...
COMMENTS