നയൻസ് ഇരട്ട വേഷത്തിൽ; ഐറയുടെ സസ്പെൻസ് ടീസർ

15:00 PM
08/02/2019
Airaa-nayanthara

തെന്നിന്ത്യൻ സൂപ്പർ താരം നയന്‍താര ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഐറയുടെ ടീസർ പുറത്ത്. ന്യൂ, ഒാൾഡ് ഗെറ്റപ്പുകളിൽ ശക്തമായ കഥാപാത്രങ്ങളെ ആണ് നയൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

നേരത്തെ പുറത്തിറങ്ങിയ മായ എന്ന ഹൊറർ ചിത്രത്തിന് സമാനമായ നയൻസ് ചിത്രമാണ് ഐറ. സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി കെ.ജെ.ആർ സ്റ്റുഡിയോ നിർമ്മിക്കുന്നത്. 

കലൈഅരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. താമരയുടെ വരികൾക്ക് കെ.എസ് സുന്ദരമൂർത്തി സംഗീതം നൽകിയ ഗാനങ്ങൾ പത്മപ്രിയ രാഘവനാണ് ആലപിച്ചത്. വലിയ ചർച്ചകൾക്ക് വഴിവെച്ച മാ, ലക്ഷ്മി തുടങ്ങിയ സിനിമയുടെ സംവിധായകനാണ് സര്‍ജുന്‍. 

കോലമാവ് കോകില, ഇമൈകൾ നൊടികൾ എന്നീ സമീപകാല നയൻതാര ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 

Loading...
COMMENTS