കനത്ത പൊലീസ്​ സുരക്ഷയിൽ  നടികർ സംഘം തെരഞ്ഞെടുപ്പ്​

  • പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ വൈ​കി​യ​തി​നാ​ൽ വോ​ട്ടു​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ര​ജ​നീ​കാ​ന്ത്​

23:39 PM
23/06/2019

ചെ​ന്നൈ: ന​ടി​ക​ർ​സം​ഘം (തെ​ന്നി​ന്ത്യ​ൻ ആ​ർ​ട്ടി​സ്​​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ) തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടു​ബ​ന്ധി​ച്ച വോ​െ​ട്ട​ടു​പ്പ്​ ചെ​ന്നൈ മൈ​ലാ​പ്പൂ​രി​ലെ സ്വ​കാ​ര്യ സ്​​കൂ​ളി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ന്നു. സ്​​കൂ​ളി​ലും പ​രി​സ​ര​ത്തും ക​ന​ത്ത പൊ​ലീ​സ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

സൊ​സൈ​റ്റി​സ്​ ര​ജി​സ്​​ട്രാ​ർ​ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്താ​ൻ മ​ദ്രാ​സ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വോ​െ​ട്ട​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്താ​ൻ കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

സം​ഘ​ട​ന​യി​ൽ​നി​ന്ന്​ നി​ര​വ​ധി​പേ​ർ നീ​ക്ക​പ്പെ​ടു​ക​യും ഇ​വ​ർ​ക്ക്​ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ജി​സ്​​ട്രാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി​യ​ത്. 
ഇ​തി​നെ​തി​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​രാ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​റു​ചേ​രി​യാ​ണ്​ ഇ​വ​രു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ​

പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ വൈ​കി​ക്കി​ട്ടി​യ​തി​നാ​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന്​ മും​ബൈ​യി​ൽ സി​നി​മ ചി​​ത്രീ​ക​ര​ണ തി​ര​ക്കി​ലു​ള്ള ര​ജ​നീ​കാ​ന്ത്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

Loading...
COMMENTS