Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബി.ജെ.പി കത്രിക...

ബി.ജെ.പി കത്രിക വെക്കാൻ പറഞ്ഞ മെർസലിലെ രംഗങ്ങൾ വൈറലാകുന്നു

text_fields
bookmark_border
Mersal
cancel

ചെന്നൈ: ബി.ജെ.പി നീക്കം ചെയ്യാൻ ആവശ്യപ്പെട്ട വിജയ്​ ചിത്രം മെർസലിലെ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ്​ രംഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്​. ചിത്രത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്​.ടിയെ നായകൻ വിജയ്​ വിമർശക്കുന്ന രംഗങ്ങളാണ്​ ട്വിറ്ററിലൂടെ പുറത്ത്​ വന്നിരിക്കുന്നത്​.

ഹിസ്​റ്ററി ഒാഫ്​ ഇന്ത്യ എന്ന ട്വിറ്റർ പേജിൽ ​​'ഉത്തരകൊറിയൻ പ്രസിഡൻറ്​ കിം ജോങ്​ ഉൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഭാഗങ്ങൾ' എന്ന പേരിലാണ്​ മെർസലിലെ രംഗങ്ങൾ ​പ്രചരിക്കുന്നത്​. മോദിXമെർസൽ എന്ന പേരിൽ സംഭവത്തിൽ വ്യാപക കാമ്പയിനും നടക്കുന്നുണ്ട്​.

ജി.എസ്​.ടി​യെയും ഡിജിറ്റൽ ഇന്ത്യയേയും വിമർശിക്കുന്ന മെർസലിലെ രംഗങ്ങളാണ്​ വിവാദമായത്​. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരത്മ്യം ചെയ്യുന്നതാണ്​ രംഗം. സിംഗപ്പൂരിൽ ഏഴ്​ ശതമാനം മാത്രമാണ്​ ജി.എസ്​.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക്​ കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ, 28 ശതമാനം ജി.എസ്​.ടി ഇൗടാക്കുന്ന ഇന്ത്യയിൽ വൈദ്യസഹായം  സൗജന്യമല്ലെന്നുമുള്ള നായക​​​െൻറ ഡയലോഗാണ്​ വിവാദമായത്​.

നേരത്തെ, തമിഴ്​നാട്ടിൽ നിന്നുള്ള ബി.ജെ.പി കേന്ദ്രമന്ത്രി പൊൻരാധകൃഷൻ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​.രാജ, സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദർരാജൻ എന്നിവരാണ്​ ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യണമെന്ന്​ ആവശ്യപ്പെട്ടത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimoviestamilmalayalam newsMersalBJPBJP
News Summary - Mersal deleted scenes viral in social media-Movies
Next Story