'മെർസൽ' ആദ്യ ദിനം നേടിയത് 43 കോടി
text_fieldsദീപാവലി റിലീസായ വിജയ് ചിത്രം 'മെർസലി'ന് വൻവരവേൽപ്. ചെന്നൈയിൽ ആദ്യ ദിനം രജനീകാന്തിന്‍റെ കബാലിക്ക് ലഭിച്ച കളക്ഷൻ റെക്കോർഡ് മെർസൽ മറികടന്നെന്നാണ് റിപ്പോർട്ട്. ആഗോള റിലീസായ ചിത്രത്തിന് അമേരിക്കയിൽ നിന്നും മികച്ച വരവേൽപാണ് ലഭിച്ചത്. റിലീസ് ദിനം മെർസൽ രാജ്യവാപകമായി 31 കോടി കളക്ഷൻ നേടി. അതേസമയം, ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം റിലീസ് ദിവസമായ ബുധനാഴ്ച 22.5 കോടി നേടിയെന്ന് ചില നിരൂപകരും റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മികച്ച പിന്തുണയാണ് മെർസലിന് ലഭിക്കുന്നത്. 4 കോടിയാണ് ആദ്യദിനം തന്നെ മെർസൽ കേരളത്തിൽ നിന്നും വാരിയത്. ഇപ്പോഴും ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അതേസമയം, ചിത്രം ആദ്യദിനം ആഗോള കളക്ഷനായി 43 കോടി കളക്ഷൻ നേടിയെന്ന് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. മലേഷ്യ, സിംഗപ്പൂർ, യു.കെ, യു.എസ് എന്നിവിടങ്ങളിൽ ചിത്രം വലിയ കൈയ്യടി നേടുന്നതായാണ് വിവരം.
വിജയിയും ആറ്റ്ലിയും ഒന്നിച്ച രണ്ടാം ചിത്രമാണ് മെർസൽ. എ.ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച സിനിമയിൽ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരുമുണ്ട്.എസ്.ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. ജി.കെ വിഷ്ണുവാണ് ഛായാഗ്രഹണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.